ചേമ്പളം വില്ലേജ്പടി- ആരാച്ചേരിപടി റോഡ് നിര്‍മാണം ആരംഭിച്ചു
ചേമ്പളം വില്ലേജ്പടി- ആരാച്ചേരിപടി റോഡ് നിര്‍മാണം ആരംഭിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളം വില്ലേജ്പടി- ആരാച്ചേരിപടി റോഡ് നിര്‍മാണം ആരംഭിച്ചു. പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ഉപയോഗിച്ചി 108 മീറ്റര്‍ ഭാഗമാണ് ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് നടത്തുന്നത്. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് ബാക്കി ഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്യുമെന്ന് പഞ്ചായത്തംഗം ഷൈമോള്‍ രാജന് പറഞ്ഞു. റോഡിന്റെ 1 കിലോമീറ്റര്‍ ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് എംഎല്‍എയുടെയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്തംഗം പറഞ്ഞു. റോഡിന്റെ ഏറ്റവും മോശമായ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ യാത്രാക്ലേശത്തിന് ഒരുപരിധി വരെ പരിഹാരമാകും .
What's Your Reaction?






