അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍
അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍
ഇടുക്കി: അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍ 24 വരെ ആഘോഷിക്കും. 18ന് രാവിലെ ആറിന് ഗണപതിഹോമം, വൈകിട്ട് 6.30ന് ദീപാരാധന. 19ന് രാവിലെ 6.30ന് മഹാഗണപതിഹോമം, വൈകിട്ട് അഞ്ചിന് പടിപൂജ, 7.30ന് കൊടിയേറ്റ്- നരമംഗലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, രാത്രി ഒമ്പതിന് തിരുവാതിര, കൈകൊട്ടിക്കളി. 20ന് രാവിലെ 10.30ന് സര്‍വൈശ്വര്യ പൂജ, 12ന് പ്രസാദമൂട്ട്, രാത്രി 7.30ന് ഡിജിറ്റല്‍ ബാലെ- ശ്രീമഹാഭാരതം. 21ന് രാവിലെ 7.30ന് നെയ്യഭിഷേകം, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, എട്ടിന് ഓട്ടംതുള്ളല്‍, കൈകൊട്ടിക്കളി. 22ന് രാവിലെ ഒമ്പതിന് പാലഭിഷേകം, 12.30ന് പ്രസാദമൂട്ട്, രാത്രി ഒമ്പതിന് ചാക്യാര്‍കൂത്ത്, 9.30ന് ഫ്യൂഷന്‍ തിരുവാതിര, നൃത്തനൃത്യങ്ങള്‍. 23ന് രാത്രി ഒമ്പതിന് പൊങ്കാല, 12.30ന് സമൂഹസദ്യ, വൈകിട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര, 8.45ന് ഭരതനാട്യം, ഒമ്പതിന് സിനിമാറ്റിക് ഡ്രാമ, 11ന് പള്ളിവേട്ട. 24ന് രാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളത്ത്, 12.30ന് ആറാട്ട് സദ്യ, എട്ടിന് ഗുരുതി. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, സെക്രട്ടറി സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശിവദാസ് പുതുപ്പറമ്പില്‍, ട്രഷറര്‍ ശ്രീകാന്ത് ഇടാട്ടേയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?