മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഇടുക്കി രൂപതാ വികാരി ജനറല്‍ സ്ഥാനത്തുനിന്ന് വിരമിച്ചു
മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഇടുക്കി രൂപതാ വികാരി ജനറല്‍ സ്ഥാനത്തുനിന്ന് വിരമിച്ചു

ഇടുക്കി: ഇടുക്കി രൂപതയുടെ വികാരി ജനറല്‍ സ്ഥാനത്തുനിന്ന് മോണ്‍. ജോസ് പ്ലാച്ചിക്കല്‍ വിരമിച്ചു. 8 വര്‍ഷത്തെ സേവനത്തിനുശേഷമാണ് പടിയിറക്കം. ഇടുക്കി രൂപതയുടെ വികാരി ജനറലായി 2017ലാണ് നിയമിതനായത്. രൂപതയുടെ രണ്ട് മെത്രാന്‍മാര്‍ക്കൊപ്പം അനുകരണീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇടുക്കിയിലെ സാമൂഹിക വിഷയങ്ങളിലും കര്‍ഷകര്‍ക്കുവേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ചു.
1948 ജനിച്ച അദ്ദേഹം 1975ല്‍ പുരോഹിതനായി. ഇംഗ്ലണ്ടിലെ എഡിന്‍ബറ യൂണിവേഴ്സിറ്റി, പൂെന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കമ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളില്‍ സഹവികാരിയായി വൈദികവൃദ്ധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കോതമംഗലം രൂപത ചെറുപുഷ്പം മിഷന്‍ ലീഗിന്റെ രൂപത ഡയറക്ടറായി. പാലരിവട്ടം പിഒസിയില്‍ നിയമിതനായ അദ്ദേഹം താലന്ത് മാസികയുടെ എഡിറ്ററായും കെസിബിസി മാധ്യമ കമ്മിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഡല്‍ഹിയില്‍ സിബിസിഐയുടെ മാധ്യമ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കാലയളവില്‍ നിസ്‌കോര്‍ട്ട് എന്ന പേരില്‍ മാധ്യമ പരിശീലന കേന്ദ്രം തുറന്നു. പിന്നീട് നാട്ടിലെത്തിയശേഷം ചെമ്മണ്ണാര്‍, വെള്ളയാംകുടി പള്ളികളുടെ വികാരിയായി സേവനം ചെയ്തു. വിരമിക്കല്‍ പ്രായം കഴിഞ്ഞെങ്കിലും മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ അര്‍പ്പണബോധവും പ്രവര്‍ത്തന മേഖലകളിലെ മികവും കണക്കിലെടുത്ത് രൂപതാ നേതൃത്വം പഴയരിക്കണ്ടം ഇടവകയുടെ വികാരിയായി നിയമിച്ചിരിക്കുകയാണ്.
What's Your Reaction?






