ഇന്‍ഫാം കുടുബസംഗമം 27ന് ഉപ്പുതറയില്‍
ഇന്‍ഫാം കുടുബസംഗമം 27ന് ഉപ്പുതറയില്‍

ഇടുക്കി: ഇന്‍ഫാം നേതൃത്വത്തില്‍ 27ന് ഉപ്പുതറയില്‍ കുടുബസംഗമം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യും. ഉപ്പുതറ കാര്‍ഷിക താലൂക്കിലെ 9 ഗ്രാമസമിതികളില്‍ നിന്നായി 2500ലേറെ അംഗങ്ങള്‍ പങ്കെടുക്കും. താലൂക്ക് ഡയറക്ടര്‍ ഫാ സിബി വാണിയപ്പുരയ്ക്കല്‍, രക്ഷാധികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, താലൂക്ക് പ്രസിഡന്റ് സന്തോഷ് കോട്ടിരിക്കല്‍, ജോസ് നടക്കേടം, മോബിന്‍ വി മാത്യു തുടങ്ങി ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വനിതകളുടെ സംഘടനയായ മഹിളാസമാജ് പ്രവര്‍ത്തകരും പങ്കെടുക്കും. ഉപ്പുതറ മേഖലയിലെ വന്യമൃഗശല്യം തടഞ്ഞ് കര്‍ഷകരെ സംരക്ഷിക്കണമെന്നും മുടങ്ങിക്കിടക്കുന്ന സോളാര്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നും ഉപ്പുതറ സിഎച്ച്‌സിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് ഇന്‍ഫാം നിവേദനം നല്‍കും. കലാപരിപാടികള്‍ക്കുശേഷം വൈകിട്ട് ആറിന് സംഗമം സമാപിക്കും.
What's Your Reaction?






