ഐഎംഎസ് മിസ്റ്റര്‍ ടീന്‍ ഇന്ത്യയായി കരിമ്പന്‍ സ്വദേശി നവനീത് സിബി ജോര്‍ജ്  

ഐഎംഎസ് മിസ്റ്റര്‍ ടീന്‍ ഇന്ത്യയായി കരിമ്പന്‍ സ്വദേശി നവനീത് സിബി ജോര്‍ജ്  

Jun 18, 2026 - 10:58
 0
ഐഎംഎസ് മിസ്റ്റര്‍ ടീന്‍ ഇന്ത്യയായി കരിമ്പന്‍ സ്വദേശി നവനീത് സിബി ജോര്‍ജ്  
This is the title of the web page

ഇടുക്കി: എറണാകുളം ഒബ്‌റോണ്‍ മാളില്‍ നടന്ന ഇന്റര്‍നാഷണല്‍ മോഡലിങ് ഷോകേസ് മിസ്റ്റര്‍ ടീന്‍ ഇന്ത്യ മത്സരത്തില്‍ കരിമ്പന്‍ സ്വദേശി നവനീത് സിബി ജോര്‍ജ് വിജയിയായി. മത്സരത്തില്‍ ബെസ്റ്റ് ആറ്റിറ്റിയൂഡ് മോഡലായും നവനീത് തെരഞ്ഞെടുക്കപ്പെട്ടു. ബാലവേല എന്ന വിഷയത്തില്‍ ഇന്റര്‍വ്യൂവിലും പല ഘട്ടങ്ങളിലായി നടന്ന പ്രകടനങ്ങളിലും നവനീത് മുന്നേറ്റമാണ് കാഴ്ചവെച്ചത്. അവസാന റൗണ്ടിലെത്തിയ പതിനഞ്ചുപേരില്‍നിന്നാണ് നവനീത് ഒന്നാമതെത്തിയത്. വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ  നവനീത് ഹെഡ്‌ബോയി കൂടിയാണ്.

Slide 1

ജില്ലാ മെഡിക്കല്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ജൂലി സിബി എന്നിവരുടെ മകനാണ്. സഹോദരന്‍ നവജീത്. നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നവനീതിനെ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow