ഫ്രണ്ട്‌സ് അറ്റ് ചപ്പാത്ത് എയ്റ്റീസ് വാര്‍ഷികം 20ന് കെ ചപ്പാത്തില്‍
ഫ്രണ്ട്‌സ് അറ്റ് ചപ്പാത്ത് എയ്റ്റീസ് വാര്‍ഷികം 20ന് കെ ചപ്പാത്തില്‍
ഇടുക്കി: ഫ്രണ്ട്‌സ് അറ്റ് ചപ്പാത്ത് എയ്റ്റീസിന്റെ വാര്‍ഷികവും പ്രതിഭാ സംഗമവും അനുമോദനയോഗവും 20ന് വൈകിട്ട് 4.30ന് കെ ചപ്പാത്തില്‍ നടക്കും. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ് ഓഫീസര്‍ എം രമേഷ് മുഖ്യാതിഥിയാകും. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ തമ്പി സമ്മാനദാനവും മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ആര്‍ പ്രതാപന്‍ പഠനോപകരണ വിതരണവും നിര്‍വഹിക്കും. ചടങ്ങളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ജെസ്‌നി സൈനുദ്ദീന്‍, ലക്ഷ്മിപ്രിയ കെ ബാബു, അഭിയ രാജേഷ്, ബിന്ദുമോള്‍ പി എ എന്നിവരെയും എസ്എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരയെും അനുമോദിക്കും. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് സംസാരിക്കും.
What's Your Reaction?