കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം നടത്തി
കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം നടത്തി
ഇടുക്കി: കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വസ്ത്ര വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകളുടെ കടന്നുവരവ്, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയവ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവന്നാല്‍ ഇവയെല്ലാം തരണം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരം വനിതകളുടെ കൂട്ടായ്മയായ വനിതാവിങ് കട്ടപ്പന മേഖലയിലും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെടിജിഎയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മേഖല പ്രസിഡന്റ് സന്തോഷ് ദേവസ്യ, സെക്രട്ടറി അഹമ്മദ് കബീര്‍, ട്രഷറര്‍ മുഹമ്മദ് സബീബുള്ള, വൈസ് പ്രസിഡന്റ് അലന്റ് ബി നിരവത്ത്, ജോയിന്റ് സെക്രട്ടറി സൈജോ ഫിലിപ്പ്, രാഹുല്‍ പി ശശീധരന്‍, ജസ്റ്റിന്‍ ജോര്‍ജ്, അഞ്ചു അനീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?