ഇരട്ടയാര്‍ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു
ഇരട്ടയാര്‍ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. ഭരണാധികാരികളുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും വിദഗ്ദ്ധരുടെയും നേതൃത്വത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുക, വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ തിരിച്ചറിയുക, സുസ്ഥിരവും സമഗ്രവും പങ്കാളിത്തപരവുമായ പ്രാദേശിക ഭരണം കൈവരിക്കുന്നതിന് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇരുപ്പുലിക്കാട്ട് അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള ആളുകള്‍, ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്തംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?