സഹപാഠിക്ക് തണലൊരുക്കി മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍: സ്‌നേഹവീടിന് തറക്കല്ലിട്ടു

സഹപാഠിക്ക് തണലൊരുക്കി മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍: സ്‌നേഹവീടിന് തറക്കല്ലിട്ടു

Feb 6, 2026 - 13:55
 0
സഹപാഠിക്ക് തണലൊരുക്കി മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍: സ്‌നേഹവീടിന് തറക്കല്ലിട്ടു
This is the title of the web page

ഇടുക്കി:   അറിവിനോപ്പം അപരന്റെ വേദന തിരിച്ചറിയാനുള്ള മനസും കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് നടപ്പിലാക്കുന്ന 'സഹപാഠിക്ക് ഒരു സ്‌നേഹവീട്' പദ്ധതിക്ക് തുടക്കമായി. മുങ്ങാപ്പാറ സബ് സ്റ്റേഷന് സമീപത്തായി നിര്‍മിക്കുന്ന വീടിന് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ തറക്കല്ലിട്ടു. സബ് സ്റ്റേഷന്‍ ടവര്‍ നിര്‍മാണത്തെതുടര്‍ന്ന് വീട് അപകടാവസ്ഥയിലായ വിദ്യാര്‍ഥിക്കാണ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ തുക സമാഹരിച്ച് പുതിയ വീട് നിര്‍മിക്കുന്നത്. മുരിക്കാശേരി സ്‌കൂളില്‍ നടന്ന സബ്ജില്ല കലാമേളയോട് അനുബന്ധിച്ച് ചായയും ജ്യൂസുകളും പലഹാരങ്ങളും കുട്ടികള്‍ തന്നെ തയ്യാറാക്കി നല്‍കുന്ന ഒരു കടയും സമ്മാന കൂപ്പണുകളും തുക സമാഹരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നടത്തി. സ്‌കൂളിലെ മുഴുവന്‍ വിഥ്യാര്ഥികളും ഉദ്യമത്തില്‍ പങ്കാളിയായി. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി, പഞ്ചായത്തംഗം ഡീക്ലാര്‍ക് സെബാസ്റ്റ്യന്‍, മുരിക്കാശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എന്‍ ചന്ദ്രന്‍, ജോസ് പുലിക്കോടന്‍, റോബര്‍ട്ട് കണ്ണംചിറ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സിബി ജോസഫ്, അനിത ഷിബു, റെജി ജോര്‍ജ്, സ്മിത മാത്യു, ബോബി തോമസ്, സുനില്‍ കുന്നിനിയില്‍, ആന്‍സന്‍ ഹെന്‍ട്രി, ജയഗോവിന്ദ് സി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow