മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകളിറങ്ങി
മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകളിറങ്ങി

ഇടുക്കി: മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ തിങ്കളാഴ്ച രാത്രിയില്‍ കാട്ടാനകളിറങ്ങി. ആനകള്‍ പ്രദേശത്ത് കൃഷിനാശം വരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പെരിയവാര, രാജീവ്ഗാന്ധി കോളനി മേഖലകളിലും കാട്ടാനകളുടെ ശല്യമുണ്ട്. രാപ്പകല്‍ വ്യത്യാസമില്ലാതെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് ആളുകളില്‍ അശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വേനല്‍ കനക്കുന്നതോടെ വീണ്ടും കാട്ടാനകളുടെ ശല്യം വര്‍ധിക്കുമോയെന്നും ആശങ്ക ഉയരുന്നു. കാട്ടാന ശല്യം പ്രതിരോധിക്കാന്‍ വനം വകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






