ചുരുളി എസ്എന്‍ യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചുരുളി എസ്എന്‍ യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: ചുരുളി എസ്എന്‍ യുപി സ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. എഡ്യു ഫെസ്റ്റ് 2025 എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജി മണിക്കുട്ടന്‍ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ ജയ്മി എം.ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് എം എം മുഖ്യപ്രഭാഷണം നടത്തി. അധ്യാപക സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വി.എസ്. പ്രകാശിനെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ധന്യാ മോഹനന്‍, ശാഖാ പ്രസിഡന്റ് കലേഷ് രാജു, സെക്രട്ടറി എം.എന്‍. ഷണ്‍മുഖദാസ്, യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കയത്ത്, അനിറ്റ് ജോഷി, ശശികല സന്തോഷ്, സോണിയ സുകു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






