അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗത്തിന്റെ വീടിന് മുമ്പില്‍ മാലിന്യം തള്ളിയതായി പരാതി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗത്തിന്റെ വീടിന് മുമ്പില്‍ മാലിന്യം തള്ളിയതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം ഷൈമോള്‍ രാജന്റെ വീടിനുമുമ്പില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളിയതായി പരാതി. വെള്ളിയാഴ്ച രാവിലെയാണ് ചാക്കികെട്ടിയ നിലയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മനപ്പൂര്‍വം പഞ്ചായത്ത് അംഗത്തിനെ കരിവാരിത്തേക്കാന്‍ ചില സാമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജനം ചെയ്തു. ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും - ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ഷൈമോള്‍രാജന്‍ പറഞ്ഞു
What's Your Reaction?






