കാനറാ ബാങ്ക് ചെറുതോണി ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം
കാനറാ ബാങ്ക് ചെറുതോണി ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം

ഇടുക്കി: കാനറാ ബാങ്ക് ചെറുതോണി ശാഖയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിയുടെ വികസനത്തിന് ബാങ്കിങ് മേഖലയുടെ പങ്കാളിത്തം വളരെ വലുതാണെന്നും ജില്ലാ ആസ്ഥാനത്തേക്ക് കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ വരുന്നതിനുവേണ്ട എല്ലാ പിന്തുണയും ഗവ. തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കായികരംഗത്ത് മികവ് പുലര്‍ത്തിയ വിഷ്ണു രാജന്‍, വൃന്ദ രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വിവിധതരം വായ്പകളുടെ വിതരണോദ്ഘാടനവും നടത്തി. കാനറ ബാങ്ക് റീജണല്‍ മാനേജര്‍ അജയ് പ്രകാശ് ഡി. എസ്. അധ്യക്ഷനായി. ഇടുക്കി എ.ഡി.എം ഷൈജു പി .ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്തഗം കെജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് അഗം നിമ്മി ജയന്‍, വ്യാപാരി നേതാക്കളായ ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍ പാറത്തോട് ആന്റണി , ജെയിന്‍ ആഗസ്റ്റിന്‍ ബാങ്ക് മാനേജര്‍ അല്‍ബര്‍ട്ട് പി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






