വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ധര്‍ണ ചെറുതോണിയില്‍
വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ധര്‍ണ ചെറുതോണിയില്‍

ഇടുക്കി: വയനാട് ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലാപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചെറുതോണി ടൗണില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ സമരം ഉദ്ഘാടനം ചെയ്തു. എത്ര ശ്രമിച്ചിട്ടും അധികാരം പിടിച്ചെടുക്കാന്‍ കഴിയാത്തതിന്റെ രാഷ്ട്രീയ വിരോധമാണ് കേരള ജനതയോട് കേന്ദ്രം ഭരിക്കുന്ന ബിജെപി വച്ചുപുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പില്‍ അധ്യക്ഷനായി. നേതാക്കളായ അഡ്വ. മിഥുന്‍ സാഗര്‍, ജോസ് ഞായര്‍കുളം, ടി എസ് ഇസഹാക്ക്, ജോര്‍ജ് കണ്ണമ്പുഴ, ഷാജി വരവുകാലാപറമ്പില്‍, പിസി തോമസ് ജോസുകുട്ടി വാണിയപുര, ഡൊമിനിക് മടുക്കക്കുഴി, സജിത പൊന്നപ്പന്‍, മോളി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






