കേരളത്തിന്റെ മുന്നേറ്റം എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഭരണത്തില്‍: കെ കെ ജയചന്ദ്രന്‍
കേരളത്തിന്റെ മുന്നേറ്റം എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഭരണത്തില്‍: കെ കെ ജയചന്ദ്രന്‍

ഇടുക്കി: കേരളം സമഗ്ര മുന്നേറ്റംകൈവരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍. കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം മോദി സര്‍ക്കാര്‍ ഭരണവീഴ്ച മറയ്ക്കാന്‍ വര്‍ഗീയത പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുവരുന്നു. കോര്‍പ്പറേറ്റുകളെ സംരക്ഷിച്ച് കര്‍ഷകരെയും സാധാരണക്കാരെയും തഴഞ്ഞ് ഭരണം തുടരുന്ന കേന്ദ്രം, ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കി ഭരണം തുടരുന്നു.
സാമൂഹികം, പശ്ചാത്തലം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാമേഖലകളിലും ലോകോത്തര നിലവാരത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം വളര്‍ച്ച കൈവരിച്ചു. ലൈഫ് മിഷന്‍, പെന്‍ഷന്‍ തുടങ്ങി ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ജനം ഏറ്റെടുത്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കുന്നു. പൊതുവിദ്യാഭ്യാസ രംഗം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. പശ്ചാത്തല സൗകര്യ വികസനം കാര്യക്ഷമമായി നടപ്പാക്കിവരുന്നു. പാതകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചു. ജില്ലയിലെ മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വ്യവസായ, വാണിജ്യ രംഗത്ത് സഹായകരമാകും. ആരോഗ്യരംഗം ലോകോത്തര ശ്രദ്ധപിടിച്ചുപറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമം എക്കാലവും ഉറപ്പാക്കിയിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കോവിഡ് കാലത്തും ശമ്പള പരിഷ്‌കരണം നടപ്പാക്കി. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിച്ചുവരുന്നു. കേരളത്തിന്റെ വികസന ബദലിനെ തകര്‍ക്കാനും സാമ്പത്തികമായി പ്രതിരോധം സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. അഞ്ചുവര്‍ഷ കാലയളവിലായി ഒരുലക്ഷം കോടിയിലേകെ രൂപയാണ് കേരളത്തിനുനല്‍കാനുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെയും പുനരധിവാസത്തിന് ധനസഹായം നല്‍കാതെരും അവഗണിച്ചു. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍ തയാറായില്ല. സാമ്പത്തിക പ്രതിരോധം തീര്‍ക്കുന്ന നീക്കങ്ങളെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്നും കെ കെ ജയചന്ദ്രന്‍ കുറ്റപ്പെടുത്തി.
കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ആര്‍ മനോജ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബദറുന്നിസ, സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ സജി, കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി, ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ എം ഷാജഹാന്‍, ജി കെ ഹരികുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം രമേഷ്, അപര്‍ണ നാരായണന്‍, കെ ആര്‍ ഷാജിമോന്‍, പി എം സന്തോഷ്, പി ആര്‍ ബിന്ദു, എം തങ്കരാജ്, എന്‍ വി ഗിരിജാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






