കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലോകഭക്ഷ്യ ദിനാചരണം
കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലോകഭക്ഷ്യ ദിനാചരണം

ഇടുക്കി: കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ ലോകഭക്ഷ്യ ദിനാചരണവും നാടന്‍ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശന മത്സരവും സംഘടിപ്പിച്ചു. കാഞ്ചിയാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റോയ് മോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം പാഴാക്കരുതെന്നും പോഷക സമൃദ്ധമായ ഭക്ഷണമാണ് കഴിയേക്കണ്ടതെന്നും ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവ ഒഴിവാക്കണമെന്നും നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കണമെന്നും നമ്മുടെ ചുറ്റുവട്ടത്തുമുള്ള ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തില്‍ അമ്മിണി ജോസഫ് ഒന്നാം സ്ഥാനം, സെബാസ്റ്റിന്‍ രണ്ടാം സ്ഥാനം, വേദിക ജ്യോതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പിടിഎ പ്രസിഡന്റ് ഗിരീഷ് മണി അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ എച്ച്. എം. ഗിരിജകുമാരി, ജിയോ സെബാസ്റ്റ്യന്‍. ലിബിയ ജയിംസ, അഞ്ജലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






