കല്ലുകുന്ന് കുടിവെള്ള പദ്ധതി: ആശങ്ക വേണ്ടെന്ന് അഡ്വ. കെ.ജെ. ബെന്നി
കല്ലുകുന്ന് കുടിവെള്ള പദ്ധതി: ആശങ്ക വേണ്ടെന്ന് അഡ്വ. കെ.ജെ. ബെന്നി

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി. കുടിവെള്ള പദ്ധതി ഷെല്‍ട്ടര്‍ ഹോമിന് ഉള്ളില്‍ വരുന്ന സാഹചര്യം എത്തിയതോടെ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിവെള്ള പദ്ധതിയുടെ പിവിസി പൈപ്പ് കെട്ടിടത്തിന്റെ റൂഫ് വരെ ഉയര്‍ത്തുന്നതിനും കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് താഴെ നിന്നും മുകളിലേക്ക് മാറ്റി നഗരസഭ സ്ഥലത്തന്നെ സ്ഥാപിക്കുന്നതിനും സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമെടുത്തു. ഇക്കാര്യം 30ന് നടക്കുന്ന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. മോട്ടോര്‍ പമ്പ് ഹൗസിലേക്ക് എത്തുന്നതിനും കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിനുമായി ഗുണഭോക്ത്യ കമ്മിറ്റി ഭാരവാഹികള്‍ ചുമതലപ്പെടുത്തുന്നവര്‍ക്ക് യാതൊരു തടസവും കൂടാതെ ഇവിടെ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. കുടിവെള്ള പദ്ധതിയില്‍ ജലദൗര്‍ലഭ്യം ഉണ്ടായാല്‍ ഷെല്‍ട്ടര്‍ ഹോമിന് വേണ്ടി നിര്‍മിച്ച കുഴല്‍ക്കിണറില്‍ നിന്നും വെള്ളം ഗുണഭോക്താക്കള്‍ക്ക് വെള്ളം നല്‍കുന്നതിനും തീരുമാനിച്ചു. ഷെല്‍ട്ടര്‍ ഹോം പണി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് യാതൊരുവിധ കേടുപാടും കൂടാതെ വാട്ടര്‍ കണക്ഷന്‍ റൂഫില്‍ എത്തിക്കും.
What's Your Reaction?






