സി എച്ച് ആർ വിഷയത്തിൽ സർക്കാരിനെതിരെ  പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

സി എച്ച് ആർ വിഷയത്തിൽ സർക്കാരിനെതിരെ  പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

Oct 28, 2024 - 01:11
 0
സി എച്ച് ആർ വിഷയത്തിൽ സർക്കാരിനെതിരെ  പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌
This is the title of the web page
ഇടുക്കി : ജില്ലയിലെ സി എച്ച് ആർ മേഖലയിൽ പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവ് ഇറങ്ങിയതിന്റെ കാരണം സർക്കാരിന്റെ കർഷക ദ്രോഹ നിലപാടെന്ന് യൂത്ത് കോൺഗ്രസ്‌. പട്ടയ വിതരണം തടഞ്ഞ  കോടതി വിധിക്ക് കാരണമായ സർക്കാർ നിലപാടിനെതിരെ  ജില്ലയിൽ ശക്തമായ പ്രധിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി.
 
 സി.എച്ച്. ആർ പരിധിയിൽ വരുന്ന എല്ലാ നിയോജക മണ്ഡലങ്ങളിലും  സമരത്തിന്റെ ആദ്യഘട്ടമായി ഏകദിന ഉപവാസവും രണ്ടാം ഘട്ടം ജില്ലാ യുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരവും സംഘടിപ്പിക്കും.
സി.എച്ച്. ആറിൽ പുതിയ പട്ടയം വിലക്കിയതോടു  സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടുണ്ടായ കോടതി വിധി ജില്ലയിലെ ഒരുലക്ഷം ആളുകളെ നേരിട്ട് ബാധിക്കും. ഈ വിധിയിലൂടെ കൈവശ ഭൂമിക്ക് പട്ടയം  ലഭിക്കുന്നതിനായ് അപേക്ഷ സമർപ്പിച്ചിരുന്ന 25000 പേർ ആശങ്കയിലായിരിക്കുന്നു. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി ആഗസ്റ്റിനും എൽ. ഡി. എഫ് നേത്യത്വവും പ്രസ്തുത വിഷയത്തിൽ മൗനം വെടിയുവാൻ തയ്യറാകണമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ  പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആവിശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow