ഇടുക്കി : കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ ഹോസുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. 33 വീട്ടുകാരാണ് ഈ പദ്ധതിയിൽ നിന്ന് വെള്ളം എടുക്കുന്നത്. രാവിലെ വെള്ളം എത്താതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഹോസുകൾ മുറിച്ച് നശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. എതോ മിഷ്യൻ ഉപയോഗിച്ച് ഹോസ് തുളച്ച നിലയിലാണ്. കട്ടപ്പന poലീസ് സ്ഥലത്തെത്തി. മുമ്പും രണ്ട് തവണ കുടിവെള്ള പദ്ധതി നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. 2023 ഒക്ടോബർ മാസം സമാന രീതിയിൽ സംഭവമുണ്ടാവുകയും പ്രദേശവാസികൾ കട്ടപ്പന പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.