കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ബിരിയാണി ചലഞ്ച്
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ബിരിയാണി ചലഞ്ച്

ഇടുക്കി: വയനാടിനായി കൈകോര്‍ക്കാം എന്ന സന്ദേശവുമായി കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസിന്റെ നേതൃത്വത്തില്‍ 25 വീടുകള്‍ നിര്‍മിക്കുന്നതിന് പണം സമാഹരിക്കുന്നതിനായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക്, നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്താടി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.പ്രദീപ് കുമാര്‍ വി ജെ, എസ്.എം.സി ചെയര്‍മാന്‍ മനോജ് പതാലില്‍, എം.പി.ടി.എ പ്രസിഡന്റ് അഡ്വ. സീമ പ്രമോദ്, സജിമോന്‍ കെ.ജെ, വോളന്റിയേഴ്‌സ് ലീഡര്‍മാരായ അനന്തകൃഷ്ണന്‍ അഭിറാം ടി.രതീഷ്, ലക്ഷ്മി പ്രമോദ്, അനീന സാബു , അഭിനന്ദ് എസ്.എ, കൃഷ്ണജിത്ത് അശോകന്‍, സാന്ദ്ര സാബു തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






