ഇടുക്കി: ശക്തി ഹരിത ശ്രീ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ഇടവത്തുടി ഷോര്‍ട്ട് ഫിലിമിന്റെ ഡയറക്ടര്‍ നന്ദന്‍ മേനോന്‍, അഭിനയ പരിശീലകനും നടനുമായ ജി കെ പന്നാന്‍ കുഴി, അഭിനേതാവ് ലിബിന്‍ ജോസഫ് എന്നിവരെ അനുമോദിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വിശ്വനാഥപിള്ള അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുക്കുട്ടന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ്, സംഘം ജോയിന്റ് സെക്രട്ടറി കെ കെ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.