ഇടുക്കി: വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി റേഞ്ച് ഓഫീസിന്റ നേതൃത്വത്തില്‍ പതിനാറാംകണ്ടം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഷീന സി തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക, വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളേകുറിച്ച് അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെമപരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വിനോദ് മാത്യു അധ്യക്ഷനായി. അസിസ്റ്റന്റ് വൈല്‍സ് ലൈഫ് വാര്‍ഡന്‍ പ്രസാദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വനം വന്യജീവിവകുപ്പ് ഉദ്യോഗസ്ഥനും പരിസ്ഥിതി പഠന വിദഗ്ദ്ധനുമായ ജോസഫ് വര്‍ഗീസ് ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ വിനോദ് എം.എസ് അധ്യാപകരായ യു.പി. ബഷീര്‍, രാജന്‍ ബാബു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആനന്ദ്, സെക്ഷന്‍ ഫോറസ്റ്റര്‍ കെ. ആര്‍. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.