വൈദ്യുതി പോസ്റ്റില്‍ പടര്‍ന്ന് കയറിയ കാടുപടലങ്ങള്‍ വെട്ടി മാറ്റണമെന്നാവശ്യം
വൈദ്യുതി പോസ്റ്റില്‍ പടര്‍ന്ന് കയറിയ കാടുപടലങ്ങള്‍ വെട്ടി മാറ്റണമെന്നാവശ്യം

ഇടുക്കി : വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം വൈദ്യുതി പോസ്റ്റില്‍ കാടുപടലങ്ങള്‍ കയറിത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വെട്ടി മാറ്റാന്‍ നടപടിയില്ല. പടുക, കിഴക്കേ മാട്ടുക്കട്ട തുടങ്ങിയ മേഖലയിലേയ്ക്ക് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കാടുപടലങ്ങള്‍ വൈദ്യുതി പോസ്റ്റില്‍ പടര്‍ന്ന് കയറിയതിനാല്‍ പ്രദേശവാസികള്‍ക്ക് വെട്ടി മാറ്റുന്നതിന് സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






