എച്ച്.എം.ടി.എ വാര്‍ഷിക പൊതുയോഗം
എച്ച്.എം.ടി.എ വാര്‍ഷിക പൊതുയോഗം

ഇടുക്കി: ദി ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ 50-ാമത് വാര്‍ഷിക പൊതുയോഗം
നടന്നു. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 8 മണിക്ക് എച്ച്.എം.ടി.എ ഓഫീസ് മന്ദിരത്തില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് പൊതുയോഗം ആരംഭിച്ചത്. പ്രസിഡന്റ് പി. കെ ഗോപി അധ്യക്ഷനായി. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഒഴിവാക്കി കാന്‍സര്‍ രോഗികളില്‍ തികച്ചും അര്‍ഹരായവര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ചികിത്സാ സഹായം വിതരണം ചെയ്തു. എച്ച്.എം.ടി.എ അംഗങ്ങളുടെ കുട്ടികളില്‍ ഈ അധ്യയന വര്‍ഷം +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സ്ഥാപക പ്രസിഡന്റ് കോരാകുര്യന്‍ ചിറക്കല്‍പറമ്പില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് വിതരണവും, പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വാര്‍ഷിക പൊതുയോഗത്തില്‍ മേലേചിന്നാര്‍, കരിമ്പന്‍, മുരിക്കാശ്ശേരി, വലിയതോവാള, പുറ്റടി തുടങ്ങിയ യൂണിറ്റ് ഭാരവാഹികള്‍ പങ്കെടുത്തു. സെക്രട്ടറി എം.കെ. ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ബിജു മാധവന്‍ ട്രഷറര്‍ ലൂക്ക ജോസഫ്, ജോബി ജോസഫ്, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






