രാജകുമാരി പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ
രാജകുമാരി പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ

ഇടുക്കി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി രാജകുമാരി പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി ശിശുദിനത്തില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 7 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ട മാലിന്യ പ്രശ്ങ്ങള്‍ ഹരിത സഭയില്‍ അവതരിപ്പിക്കുകയും പഞ്ചായത്ത് ഭരണസമിതി മറുപടി നല്‍കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, ഭരണസമിതിയംഗങ്ങള്‍, അധ്യാപകര്‍, പഞ്ചായത്ത് ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






