മൂന്നാര്‍ ഒഴിപ്പിക്കലില്‍ കട പൊളിച്ചുനീക്കി: ജീവിതം വഴിമുട്ടി സുന്ദറും കുടുംബവും
മൂന്നാര്‍ ഒഴിപ്പിക്കലില്‍ കട പൊളിച്ചുനീക്കി: ജീവിതം വഴിമുട്ടി സുന്ദറും കുടുംബവും

ഇടുക്കി: മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിച്ചതോടെ മൂന്നാര്‍ കോളനി സ്വദേശി സുന്ദറിന്റെ ജീവിതം വഴിമുട്ടി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഇവിടുത്തെ കട. മുമ്പ് ഡ്രൈവറായി ജോലി നോക്കുന്നതിനിടെയാണ് രോഗബാധിതനായത്. പിന്നീട് പഴയ മൂന്നാറില്‍ വഴിയോര വില്‍പ്പനശാല തുറന്നു. ഇവിടെ നിന്നുള്ള വരുമാനംകൊണ്ടാണ് കുടുംബത്തിലെ ദൈനംദിന ചെലവുകളും ചികിത്സയും നടത്തിവന്നിരുന്നത്. എന്നാല്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി സുന്ദറിന്റെ കടയും പൊളിച്ചുനീക്കി. ഇരുവൃക്കകളും തകരാറിലായതിനാല്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തണം. ഏകവരുമാനം നിലച്ചതോടെ ചികിത്സ നിലച്ചതായി സുന്ദര്‍ പറയുന്നു. ദൈനംദിന ചെലവുകള്‍ നടത്താനുള്ള വരുമാനമാര്‍ഗം ഏര്‍പ്പെടുത്തി നല്‍കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് സുന്ദറിന്റെ ആവശ്യം.
What's Your Reaction?






