കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃക്യാമ്പ് ഏറ്റുമാനൂരില്‍
കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃക്യാമ്പ് ഏറ്റുമാനൂരില്‍

വെബ്‌ഡെസ്‌ക്: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃക്യാമ്പ് ഏറ്റുമാനൂര്‍ കാസ മരിയ സെന്ററില്‍ നടന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണ് എം.പി ഉദ്ഘാടനം ചെയ്തു. കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാനുള്ള അവകാശം കര്‍ഷകന് നല്‍കണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ പ്രമേയത്തിലൂടെ അവതരിപ്പിച്ചു. വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനായി 1972ലെ വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് മനുഷ്യന്റെ ജീവനും സ്വത്തിനും വെല്ലുവിളി സൃഷ്ടിക്കുന്ന മുഴുവന്‍ വന്യമൃഗങ്ങളെയും നിയന്ത്രിക്കുന്നതിന് വേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണം മനസിലാക്കി വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക് ആവശ്യമായ ജലവും, ആഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണം. വിദേശരാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള കള്ളിങ് പോലെയുള്ള പദ്ധതികള്‍ നമ്മുടെ രാജ്യത്തും നടപ്പിലാക്കണം. വന്യജീവികളുടെ ക്രമാതീതമായ വര്‍ധനവിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും പ്രമേയത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കി. ജല വിഭവ വകുപ്പ് മന്ത്രിയ റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. അലക്‌സ് കോഴിമല, അഡ്വ. ജോബ് മൈക്കിള്‍, സാജന്‍ തൊടുക, ബേബി ഉഴുതുവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്ന് ജെഫിന്‍ കൊടുവേലില്‍, വിപിന്‍ സി അഗസ്റ്റിന്‍, റോയ്‌സണ്‍ കുഴിഞ്ഞാലില്‍, അനില്‍ ആന്റണി കോലത്ത്, അനീഷ് മങ്ങാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






