മൂന്നാര്‍ ഗ്യാപ്പ് റോഡിലെ ഗതാഗത തടസം നീക്കാന്‍ നടപടി ആരംഭിച്ചു

മൂന്നാര്‍ ഗ്യാപ്പ് റോഡിലെ ഗതാഗത തടസം നീക്കാന്‍ നടപടി ആരംഭിച്ചു

Aug 7, 2024 - 19:08
 0
മൂന്നാര്‍ ഗ്യാപ്പ് റോഡിലെ ഗതാഗത തടസം നീക്കാന്‍ നടപടി ആരംഭിച്ചു
This is the title of the web page

ഇടുക്കി:മഴ കുറഞ്ഞ സാഹചര്യത്തില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലെ ഗതാഗത തടസം നീക്കാന്‍ നടപടികള്‍ ആരംഭിച്ചു. റോഡിലേക്ക് ഇടിഞ്ഞുവീണിട്ടുള്ള കല്ലും മണ്ണും നീക്കുന്നത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിട്ടുണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ വി എം ജയകൃഷ്ണന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത ശക്തമായ മഴയിലാണ് പാതയോരത്തു നിന്നും വലിയ പാറകല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞ് വീണ് ഗ്യാപ്പ് റോഡില്‍ ഗതാഗതം തടസപ്പെട്ടത്. ചിന്നക്കനാലില്‍ പഠനം നടത്തുന്ന മൂന്നാര്‍ മേഖലയിലെ വിദ്യാര്‍ഥികളെയാണ് ഗതാഗത തടസം കൂടുതലായി ബാധിച്ചത്. കൂടാതെ ചിന്നക്കനാല്‍ സുര്യനെല്ലി നിവാസികള്‍ക്ക് അവശ്യഘട്ടങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത്തവണ ഒന്നിലധികം ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow