വജ്ര ജൂബിലി ഫെലോഷിപ്പ് പുരസ്‌കാര വിതരണവും സമ്മാനദാനവും കട്ടപ്പനയില്‍

വജ്ര ജൂബിലി ഫെലോഷിപ്പ് പുരസ്‌കാര വിതരണവും സമ്മാനദാനവും കട്ടപ്പനയില്‍

Nov 22, 2024 - 22:18
 0
വജ്ര ജൂബിലി ഫെലോഷിപ്പ് പുരസ്‌കാര വിതരണവും സമ്മാനദാനവും കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്‌കാര വിതരണവും സമ്മാനദാനവും കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മികച്ച സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാം സ്ഥാനം കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിന് ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും അര്‍ഹരായി. ജില്ലാതല ക്വിസ് മത്സരത്തില്‍ കട്ടപ്പന ഓക്‌സിലീയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദിയ സാലു ഒന്നാം സ്ഥാനവും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ സാബു രണ്ടാം സ്ഥാനവും ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാര്‍ട്ടിന്‍ തങ്കച്ചന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അനില്‍ ജോസ് മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.ചടങ്ങില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജി.കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് മാത്യു പറപ്പള്ളില്‍ ലോഗോ പ്രകാശനം നടത്തി. യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ ഏറ്റുവാങ്ങി.സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓഡിനേറ്റര്‍ എസ്.സൂര്യലാല്‍, കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ജോജോ മോളോപറമ്പില്‍, പി.ടി.എ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കട്ടപ്പന ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് ജെയ്ബി ജോസഫ് എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് ആര്‍ട്ടിസ്റ്റ് കലാമണ്ഡലം ഹരിത, ടീം ലീഡര്‍ രാജേഷ് ലാല്‍,ടോമി ആനിക്കാമുണ്ട, അതുല്യ പുഷ്പരാജ്, സന്തോഷ് കൂടക്കാട്ട്, അനന്ദു എബി,അനൂപ് ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow