കേരള ഗവ. ആയുര്‍വേദ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23ന് ചെറുതോണിയില്‍
കേരള ഗവ. ആയുര്‍വേദ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23ന് ചെറുതോണിയില്‍

ഇടുക്കി: കേരള ഗവ. ആയുര്‍വേദ നഴ്‌സസ് അസോസിയേഷന്റെ 36-ാം സംസ്ഥാന സമ്മേളനം 23, 24 തീയതികളില്‍ ചെറുതോണി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സ തേടിയെത്തുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ നല്‍കണമെന്നും, ആയുര്‍വേദ ആശുപത്രികളിലെ ഭക്ഷണക്രമീകരണത്തില്‍ പുതുമ നിലനിര്‍ത്തിക്കൊണ്ട് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണം രോഗികള്‍ക്ക് നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെടും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ആയുര്‍വേദ നഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി രാജേഷ്, ഓഡിറ്റര്‍മാരായ വാസുദേവന്‍ പി പി , ജോയിസന്‍ ജോസ്, സ്വാഗതസംഘം കണ്‍വീനര്‍ ജസീന്ത വര്‍ഗീസ്, ജില്ലാ സെക്രട്ടറി ദിവ്യ പി എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






