ക്രിസ്തുരാജത്വ തിരുനാള്‍ വെള്ളയാംകുടിയില്‍
ക്രിസ്തുരാജത്വ തിരുനാള്‍ വെള്ളയാംകുടിയില്‍

ഇടുക്കി: കെസിഎസ്എല്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജത്വ തിരുനാള്‍ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലികുന്നേല്‍ ഉദ്ഘാടനം ചെയ്തു. കുര്‍ബാക്ക് ശേഷം കെസിഎസ്എല്‍ രൂപത ചെയര്‍മാന്‍ ആല്‍ബി സൈജു പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റാലി സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനത്തില്‍ കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മണിയാട്ട്, അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ.ആന്റണി കുന്നത്തുംപാറയില്‍, ജെറിന്‍ അയിലുമാലിയില്‍, കെസിഎസ്എല്‍ സംസ്ഥാന ചെയര്‍മാന്‍ ജെഫിന്‍ ജോജോ, ജോയിന്റ് ഡയറക്ടര്‍ സ്റ്റെല്ല, ഇടുക്കി രൂപതാ പ്രസിഡന്റ് മനോജ് ചാക്കോ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






