പ്രസിഡന്റും ഭാരവാഹികളും തമ്മില്‍ തര്‍ക്കം: ഉപ്പുതറ ആറ്റുചാല്‍ സെഞ്ചുറി ക്ലബ് ഓഫീസ് പൂട്ടിയതായി പരാതി
പ്രസിഡന്റും ഭാരവാഹികളും തമ്മില്‍ തര്‍ക്കം: ഉപ്പുതറ ആറ്റുചാല്‍ സെഞ്ചുറി ക്ലബ് ഓഫീസ് പൂട്ടിയതായി പരാതി

ഇടുക്കി: ഉപ്പുതറ ആറ്റുചാലില്‍ പ്രവര്‍ത്തിക്കുന്ന സെഞ്ചുറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓഫീസ് മറ്റൊരു താഴിട്ടു പൂട്ടിയതായി പരാതി. ഓഫീസ് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോസുകുട്ടി ഫ്രാന്‍സിസ് ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി. ഓഫീസിനുള്ളില്‍ മദ്യസേവയും ചീട്ടുകളിയും നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റും മറ്റ് ഭാരവാഹികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ജോസുകുട്ടി ക്ലബ് തുറക്കാനെത്തിയപ്പോഴാണ് മറ്റൊരു താഴ് ഉപയോഗിച്ച് പൂട്ടിയതായി കണ്ടത്. എന്നാല്‍ യഥാസമയം ഓഫീസ് തുറക്കാന്‍ പ്രസിഡന്റ് തയ്യാറാകാത്തതിനാലാണ് പുതിയ താഴ് ഉപയോഗിച്ച് പൂട്ടിയതെന്ന് ഭാരവാഹികളിലൊരാളായ ജിജി കുമ്പുക്കല്‍ പറഞ്ഞു.
What's Your Reaction?






