വാഴൂര്‍ സോമന്റെ പ്രസ്താവന അപക്വവും രാഷ്ട്രീയപ്രേരിതവും: ഡീന്‍ കുര്യാക്കോസ് എംപി
വാഴൂര്‍ സോമന്റെ പ്രസ്താവന അപക്വവും രാഷ്ട്രീയപ്രേരിതവും: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: വാഴൂര്‍ സോമന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം അപക്വവും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നതെന്നും ജനങ്ങളാണെന്നും സ്വയം ചെറുതാകുന്ന സമീപനം എംഎല്‍എ സ്വീകരിക്കരുതെന്നും ഡീന്‍ കുര്യാക്കോസ് ഉപ്പുതറയില്‍ പറഞ്ഞു.
ഉപ്പുതറയില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് എംപിയെപ്പറ്റി വാഴൂര്‍ സോമന്‍ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
എംഎല്‍എയുടെ പ്രസ്താവന തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ദേശീയപാതയുടെയും ഗ്രാമീണ റോഡുകളുടെയും വികസനം നടപ്പാക്കി. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയതിന്റെ വിജയമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും എച്ച്‌സിഎന്‍ ചാനലിനോട് എംപി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എംപി എന്ന നിലയില്‍ എന്തൊക്കെ ചെയ്തുവെന്ന് എംഎല്‍എ അല്ല വിലയിരുത്തേണ്ടത്, ജനങ്ങളാണ്. അതിന്റെ ഭാഗമായാണ് വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. അഞ്ചുവര്‍ഷത്തിനിടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ദേശീയപാതയുടെയും ഗ്രാമീണ റോഡുകളുടെയും വികസനം യാഥാര്‍ഥ്യമാക്കി. എംപി ഫണ്ട് എല്ലാ പഞ്ചായത്തുകളിലും എത്തിച്ചു.
എംഎല്‍എ സൂചിപ്പിച്ച ആലടി പാലത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചു. പ്രളയത്തില്‍ പാലം തകര്‍ന്നപ്പോള്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവുമാണ്. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതായും എംപി കുറ്റപ്പെടുത്തി.
What's Your Reaction?






