ഉപ്പുതറയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഉപ്പുതറയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: കൃഷിഭവന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. കാക്കത്തോട് അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അംഗങ്ങള്‍ക്കാണ് എസ്എംഎഎം പദ്ധതിപ്രകാരം യന്ത്രങ്ങള്‍ നല്‍കിയത്. വ്യക്തികള്‍ക്ക് 50 ശതമാനവും സംഘങ്ങള്‍ക്ക് 80 ശതമാനവും സബ്‌സിഡി നിരക്കില്‍ 10 ലക്ഷം രൂപ വരെ വിലവരുന്ന യന്ത്രങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ്, അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. അരുണ്‍ പൊടിപാറ, ഉപ്പുതറ കൃഷി ഓഫീസര്‍ ധന്യ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






