സംവരണ അട്ടിമറി: ആദിവാസി- ദലിത് ഹര്‍ത്താല്‍ ബുധനാഴ്ച
സംവരണ അട്ടിമറി: ആദിവാസി- ദലിത് ഹര്‍ത്താല്‍ ബുധനാഴ്ച

ഇടുക്കി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ അട്ടിമറിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ ആദിവാസി-ദലിത് സംഘടനകള്‍ ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മിയും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്.
ജില്ലയില്‍ ഹര്‍ത്താല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ കട്ടപ്പനയില്‍ പറഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെയും സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കാനാണ് ഈ വിഭാഗങ്ങളെക്കൂടി ക്രീമിലെയര്‍ പരിധിയില്‍ കൊണ്ടുവരാനുള്ള കോടതിവിധി. വിദ്യാഭ്യാസ മേഖലയില്‍ മറ്റ് സമുദായങ്ങള്‍ക്കുള്ള ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കിയപ്പോള്‍ എസ്.സി. എസ്.ടി വിഭാഗങ്ങളുടെ പരിധി 2.5 ലക്ഷമാക്കിയത് നീതിനിഷേധമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. അടിസ്ഥാന വിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഊരുകൂട്ട ഏകോപന സമിതി ചെയര്‍മാന്‍ നോയല്‍ വി ശാമുവേല്‍, ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി ജനാര്‍ദനന്‍, വിവിധ സംഘടന നേതാക്കളായ ജയപാല്‍, പി.എ ജോണി, പി.ആര്‍ സിജു, ബേബി പൗലോസ് എന്നിവര്‍ ആരോപിച്ചു.
What's Your Reaction?






