രാജാക്കാട്ട് വീടിന് തീപിടിച്ച് ദമ്പതികൾക്ക് പൊള്ളലേറ്റു
രാജാക്കാട്ട് വീടിന് തീപിടിച്ച് ദമ്പതികൾക്ക് പൊള്ളലേറ്റു

ഇടുക്കി: രാജാക്കാട്ട് വീടിന് തീ പിടിച്ച് ദമ്പതികൾക്ക് പൊള്ളലേറ്റു. പൂക്കുളത്ത് സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത് . ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ഇഞ്ചനാട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സന്തോഷ് രാവിലെ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അടിമാലി ,നെടുങ്കണ്ടം എന്നിവടങ്ങളിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി തീയണച്ചു.
What's Your Reaction?






