പൊരികണ്ണി എല്‍സ പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം
പൊരികണ്ണി എല്‍സ പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: ഉപ്പുതറ പൊരികണ്ണി എല്‍സ പള്ളി റോഡില്‍ യാത്ര ദുഷ്‌കരം. നൂറുകണക്കിന് തോട്ടം തൊഴിലാളികളും, നിരവധി വിദ്യാര്‍ഥികളും സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം മാസങ്ങളായി ഉയരുന്നതാണ്. എന്നാല്‍ ആറ്റുകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുവാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലായെന്ന ആക്ഷേപം ശക്തമാണ്.
റോഡിന്റെ പല ഭാഗത്തും ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ ടൂവീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. കൂടാതെ ഇതുവഴി ചപ്പാത്തിലേക്ക് എത്താനുള്ള എളുപ്പ മാര്‍ഗംകൂടിയാണ്.. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
What's Your Reaction?






