വൈദികവേഷത്തില്‍ തട്ടിപ്പ് നടത്തിയ കട്ടപ്പന സ്വദേശി പൊതുവിദ്യാഭ്യാസ ജോലി വാഗ്ദാനം ചെയ്തും പണം തട്ടി: ഒടുവില്‍ തിരുവനന്തപുരം സൈബര്‍സെല്‍ വലയിലാക്കി
വൈദികവേഷത്തില്‍ തട്ടിപ്പ് നടത്തിയ കട്ടപ്പന സ്വദേശി പൊതുവിദ്യാഭ്യാസ ജോലി വാഗ്ദാനം ചെയ്തും പണം തട്ടി: ഒടുവില്‍ തിരുവനന്തപുരം സൈബര്‍സെല്‍ വലയിലാക്കി

ഇടുക്കി: പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരുടെ കൈയില്‍ നിന്നും പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജ് ഷിബുവിനെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ കൈയില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പോലീസ് പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തിരുന്നു. വീട്ടിലെ മുറിയില്‍ നിന്നും പുറത്തിറങ്ങാത്ത ഇയാള്‍ 3 ഫോണുകളാണ് തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിനിയില്‍ നിന്നും 23300 രൂപ തട്ടിയെടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു.
മുന്‍പ് ഇയാള്‍ വൈദികന്‍ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തില്‍ നില്‍ക്കുന്നതും കുര്‍ബാന നല്‍കുന്നതുമായ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള സംഘം ശ്രീരാഗിനേ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
What's Your Reaction?






