അവതാറിന്റെ മൂന്നാംഭാഗം വരുന്നു അവതാര്‍: ഫയര്‍ ആന്റ് ആഷ്
അവതാറിന്റെ മൂന്നാംഭാഗം വരുന്നു അവതാര്‍: ഫയര്‍ ആന്റ് ആഷ്

എന്റര്‍ടെയ്ന്‍മെന്റ് ഡെസ്‌ക് : വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രാഞ്ചെസി 'അവതാറി'ന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. 'അവതാര്‍: ഫയര്‍ ആന്റ് ആഷ്' എന്ന പേരില്‍ ചിത്രം 2025 ഡിസംബറില്‍ റിലീസ് ചെയ്യും. കാലിഫോര്‍ണിയയിലെ ഡി23 എക്‌സ്‌പോയിലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപനം നടത്തിയത്. തീജ്വാലകള്‍ക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സല്‍ഡാനയുടെ കഥാപാത്രമായ നെയ്ത്തിരിയുടെ കണ്‍സെപ്റ്റ് ആര്‍ട്ടും ചടങ്ങില്‍ അവതരിപ്പിച്ചു. 2022ല്‍ ഇറങ്ങിയ അവതാര്‍: വേ ഓഫ് വാട്ടറിന്റെ തുടര്‍ച്ചയാണ് മൂന്നാംഭാഗം. അവതാര്‍ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാല്‍ഡാനയും സാം വര്‍ത്തിംഗ്ടണും പുതിയ ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.
What's Your Reaction?






