സുന്ദരഗ്രാമം മേപ്പാറ: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും
സുന്ദരഗ്രാമം മേപ്പാറ: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും

ഇടുക്കി: മേപ്പാറയില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ഡൗണിന്റെ നേതൃത്വത്തില്‍ സുന്ദരഗ്രാമം മേപ്പാറ എന്ന സന്ദേശവുമായി പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കട്ടപ്പന സഹകാര്‍ മെഡിക്കല്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയിമോന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ്, പഞ്ചായത്തംഗങ്ങളായ ബിന്ദു മധുകുട്ടന്‍, പ്രിയ ജോമോന്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി പ്രദീപ് എസ് മണി, കോ-ഓര്‍ഡിനേറ്റര്‍ കെ എ മാത്യു, എ എസ് അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






