കട്ടപ്പനയില്‍ സിഎസ്ഡിഎസ് മാര്‍ച്ചും ധര്‍ണയും
കട്ടപ്പനയില്‍ സിഎസ്ഡിഎസ് മാര്‍ച്ചും ധര്‍ണയും

ഇടുക്കി: രാജ്യത്ത് തുടരുന്ന അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ സിഎസ്ഡിഎസ് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള അംബേദ്കര്‍ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. സിഎസ്ഡിഎസ് സംസ്ഥാന സെക്രട്ടറിമാരയ ലീലാമ്മ ബെന്നി, വിനു ബേബി, കമ്മിറ്റിയംഗങ്ങളായ മോബിന്‍ ജോണി, സണ്ണി കണിയാമറ്റം, വിവിധ താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ബിനു ചാക്കോ, കെ വി പ്രസാദ്, പി ജെ തോമസ്, രാജന്‍ ലബ്ബക്കട , ജിജിമോന്‍ സേനാപതി, ഷാജി അണക്കര, ജോണ്‍സണ്‍ ജോര്‍ജ്, സണ്ണി ദേവികുളം, പിജെ സെബാസ്റ്റ്യന്‍, ബിജു പൂവത്താണി, സിന്ധു ഗോപി, സുധാകരന്‍ തൂക്കുപാലം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






