എന്‍.ജി.ഒ അസോസിയേഷന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം കട്ടപ്പനയില്‍
എന്‍.ജി.ഒ അസോസിയേഷന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം കട്ടപ്പനയില്‍

ഇടുക്കി: കേരള എന്‍.ജി.ഒ അസോസിയഷേന്‍ കട്ടപ്പന ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരിക്കലും മറക്കാനാവാത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിരവധി ആനുകൂല്യങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലഭ്യമായത് എന്നും അദ്ദേഹം പറഞ്ഞു. ബാഞ്ച് പ്രസിഡന്റ് ജെയ്സണ്‍ സി ജോണ്‍ അധ്യക്ഷനായി. അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. എ. ആന്റണി, എ.ജി. സന്തോഷ് , കെ.സി. ടൈറ്റസ്,വില്‍സണ്‍ തോമസ് , ഉല്ലാസ് കുമാര്‍ , ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






