ആശ ആന്റണിയുടെ കവിതാസമാഹാരം 'രാഗം' പുറത്തിറക്കി
ആശ ആന്റണിയുടെ കവിതാസമാഹാരം 'രാഗം' പുറത്തിറക്കി

കട്ടപ്പന: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി എഴുതിയ കവിതാസമാഹാരം 'രാഗം' പുറത്തിറക്കി. കവി ആന്റണി മുനിയറ പ്രകാശനം ചെയ്തു. മുന്‍ എം പി ജോയ്‌സ് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ പുസ്തകം ഏറ്റുവാങ്ങി. ആശ ആന്റണിയുടെ പ്രഥമ കവിതാസമാഹാരമാണിത്. 27 കവിതകളുള്ള പുസ്തകം കൈപ്പട പബ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ദര്‍ശന സാംസ്‌കാരിക സംഘടന സെക്രട്ടറി അഡ്വ. വി എസ് ദീപു അധ്യക്ഷനായി. യുവ കവയത്രി രാഖി ആര്‍ ആചാരി പുസ്തക പരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ്, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






