മൂന്നാര്‍ സഹകരണ ബാങ്ക് ഭരണസമിതിയേയും കെ വി ശശിയേയും വിമര്‍ശിച്ച് എസ് രാജേന്ദ്രന്‍
മൂന്നാര്‍ സഹകരണ ബാങ്ക് ഭരണസമിതിയേയും കെ വി ശശിയേയും വിമര്‍ശിച്ച് എസ് രാജേന്ദ്രന്‍

ഇടുക്കി: മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിക്കെതിരെയും വിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയെ മുന്‍നിര്‍ത്തി നടത്തുന്ന കച്ചവടത്തിന് മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ് കെ വി ശശി. തോട്ടം തൊഴിലാളികളുടെ പണത്തിന്റെ വിഹിതം കച്ചവടത്തിലേക്ക് മാറ്റുമ്പോള്‍ അതിന്റെ നിയമവശങ്ങളും വസ്തുതകളും മനസിലാക്കാതെ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ക്രമക്കേട് നടത്തിയതിന്റെ തുടര്‍ച്ചയാണ് ബാങ്കിനുകീഴിലുള്ള ഹോട്ടലിനെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദം. 2020മുതല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് താന്‍ നല്‍കിയിട്ടുള്ള പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങളെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രചരണം അടിസ്ഥാന രഹിതമെന്ന് കഴിഞ്ഞദിവസം ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് രാജേന്ദ്രന്റെ പ്രതികരണം.
What's Your Reaction?






