റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികള്‍ ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഡിസ്ട്രിക്ട് ബ്ലോസം പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ബൈജു അബ്രഹാം പ്രസിഡന്റായും ബൈജു ജോസ് സെക്രട്ടറിയായും ചുമതലയേറ്റു. ജോസഫ് തോമസ് അധ്യക്ഷനായി. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, ഡിസ്ട്രിക്ട് ചെയര്‍മാന്‍ യൂനുസ് സിദ്ധീഖ്, പി എം ജോസഫ്, സാബു തോമസ്, ഷാജി പി കെ, റോയി മാത്യു എന്നിവര്‍ സംസാരിച്ചു. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ക്ലബ് നടത്തിവരുന്നത്.
What's Your Reaction?






