കാഞ്ചിയാറില്‍ കാര്‍ ട്രാന്‍സ്‌ഫോമറിന്റെ ഗ്രില്ല് ഇടിച്ചുതകര്‍ത്തു
കാഞ്ചിയാറില്‍ കാര്‍ ട്രാന്‍സ്‌ഫോമറിന്റെ ഗ്രില്ല് ഇടിച്ചുതകര്‍ത്തു

ഇടുക്കി: മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ പാലാക്കടയില്‍ കാര്‍ നിയന്ത്രണം നഷ്ടമായി ട്രാന്‍സ്‌ഫോമറിന്റെ ഇരുമ്പ് ഗ്രില്ലില്‍ ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. മേരികുളത്തുനിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. മുന്നില്‍പോയ വാഹനത്തെ മറികടക്കുന്നതിനിടെ റോഡരികില്‍ കിടന്ന ചരലില്‍ കയറി കാറിന്റെ നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് റോഡരികിലെ ട്രാന്‍സ്‌ഫോമറിന്റെ ഗ്രില്ലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.
What's Your Reaction?






