വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി എസ്. അശോക് കുമാറിന് യാത്രയയപ്പ്
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി എസ്. അശോക് കുമാറിന് യാത്രയയപ്പ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പഞ്ചായത്തില്‍ കഴിഞ്ഞ 10 മാസക്കാലം സേവനം അനുഷ്ഠിച്ച് സ്ഥലം മാറിപ്പോകുന്ന സെക്രട്ടറി അശോക് കുമാര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പരിപാടി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യനിര്‍മാര്‍ജനത്തിനും തന്റേതായ ശ്രമം കൊണ്ട് ശ്രദ്ധ നേടിയ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം പഞ്ചായത്തിന് ഏറെ നഷ്ടമാണെന്ന് ഷീല കുളത്തിങ്കല്‍ പറഞ്ഞു. പാര്‍ക്കിങ് സംബന്ധിച്ചും രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിമരം നീക്കം ചെയ്തതിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് പഞ്ചായത്തംഗങ്ങളായ ബി ജോര്‍ജ്, കെ മാരിയപ്പന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ് പുനിത വ്യാപാര വ്യവസായി ഏകോപനസമിതിയംഗം ടി സി ഗോപാലകൃഷ്ണന്‍, പ്രേരക്, ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






