ചൊക്രമുടി കൈയേറ്റ ഭൂമിയിലെ നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം
ചൊക്രമുടി കൈയേറ്റ ഭൂമിയിലെ നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം

ഇടുക്കി: ചൊക്രമുടിയിലെ കൈയേറ്റ ഭൂമിയില്‍ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി ദേവികുളം സബ് കലക്ടര്‍. രാജാക്കാട് എസ്എച്ച്ഒയ്ക്കാണ് രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാചയാണ് ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാന്‍ എത്തിയ ഐ.ജി. കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം താഴിട്ടുപൂട്ടിയ ഗേറ്റിന്റെ താഴുതല്ലി പൊളിച്ച് ഒരുസംഘം ആളുകള്‍ വിവാദ സ്ഥലത്ത് അതിക്രമിച്ചുകടക്കുകയും അരയേക്കറിലധികം സ്ഥലത്തെ കാട് വെട്ടുകയും ചെയ്തത്. ഈ സ്ഥലത്തുനിന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ചെടികളും യന്ത്രം ഉപയോഗിച്ച് വെട്ടി നശിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഭൂമിയില്‍ അതിക്രമിച്ചുകയറിയവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ വാസ്തവ വിരുദ്ധ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ചൊക്രമുടി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
What's Your Reaction?






