കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷിദിനം ആചരിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, നേതാക്കളായ മനോജ് മുരളി, ജോയി പൊരുന്നോലി, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, കെ എസ് സജീവ്, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, ഷമേജ് കെ ജോര്‍ജ്, പൊന്നപ്പന്‍ അഞ്ചപ്ര, രാജു വെട്ടിക്കല്‍, ജോര്‍ജുകുട്ടി നടക്കല്‍, ബിജു പുത്തേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






