ദേശീയ ദുരന്ത നിവാരണസേന പീരുമേട്ടില്‍ സന്ദര്‍ശനം നടത്തി
ദേശീയ ദുരന്ത നിവാരണസേന പീരുമേട്ടില്‍ സന്ദര്‍ശനം നടത്തി

ഇടുക്കി: പീരുമേട് താലൂക്കിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണസേന (എന്‍ഡിആര്‍എഫ്) പരിശോധന നടത്തി. മഞ്ചുമല, വള്ളക്കടവ്, കൊക്കയാര്‍, പെരിയാര്‍ തുടങ്ങിയ വില്ലേജുകളാണ്് സംഘം സന്ദര്‍ശിച്ചത്. എന്‍ഡിആര്‍എഫ് ഇന്‍സ്‌പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പീരുമേട് തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. തഹസില്‍ദാര്‍ ,വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ മനസിലാക്കുകയായിരുന്നു ലക്ഷ്യം. അപകട മേഖലകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് റവന്യു അധികൃതരുമായി സംഘം ചര്‍ച്ച നടത്തി. 33 അംഗ ദേശീയ ദുരന്തനിവാരണ സേനയാണ് ജില്ലയിലുള്ളത്.
What's Your Reaction?






